കിളിമാനൂർ: ചന്ദ്രന്റെ രഹസ്യങ്ങളിലേക്കുള്ള മനുഷ്യ പ്രയാണത്തിന്റെ ഓർമപ്പെടുത്തലുമായി ചാന്ദ്രദിനം.
'തിങ്കളും താരങ്ങളും' എന്ന പേരിൽ ആകാശഗോളങ്ങളുടെ ആവിഷ്കാരം നടത്തിയാണ് മടവൂർ ഗവ. എൽ.പി.എസ് ചാന്ദ്രദിനത്തെ എതിരേറ്റത്. സൂര്യൻ, ചന്ദ്രൻ, അഷ്ടഗ്രഹങ്ങൾ തുടങ്ങിയവയെ സിമിലേഷനിലൂടെ കുട്ടികൾ അവതരിപ്പിച്ചു.
അമ്പിളിമാമന് കത്തെഴുത്ത്, അമ്പിളിപ്പാട്ടുകളുടെ ആലാപനം, ആകാശവിസ്മയങ്ങളുടെ ചിത്രഗാലറി, ചുമർപത്രം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രഥമാധ്യാപകൻ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
കിളിമാനൂർ: തുമ്പോട് ഞാറയിൽകോണം എം.എൽ.പി.എസിൽ 'വെള്ളിയോടം' എന്ന പേരിലുള്ള ചാന്ദ്രദിന പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
നാലാം ക്ലാസ് വിദ്യാർഥികൾ ചന്ദ്രന്റെ വൃദ്ധിക്ഷയ മാതൃക അവതരിപ്പിച്ചു. സ്കൂൾ പത്രമായ 'മിന്നാമിന്നി' 1969 ജൂലൈ 25ലെ പത്രമായി പുനരാവിഷ്കരിച്ചു. തുടർന്ന് സൗരയൂഥക്കളി, ചാന്ദ്രയാൻ മോഡൽ പ്രദർശനം, അമ്പിളി പാട്ടുകൾ അവതരണം, പ്ലക്കാർഡ്, പോസ്റ്റർ നിർമാണം തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടന്നു.
പത്രത്തിന്റെ ഉദ്ഘാടനം സീനിയർ അധ്യാപിക എസ്.എൽ. ഷീന നിർവഹി ച്ചു. ചാന്ദ്രദിന പ്രവർത്തനങ്ങൾ മദർ പി.ടി.എ പ്രസിഡൻറ് ഷംനയുടെ നേതൃത്വത്തിൽ നടന്നു.
അധ്യാപകരായ ഡി. ബീന, എം. റഹീല, എ.ആർ. ഷീന, മുഹമ്മദ് യാസീൻ, പൂജ പ്രദീപ്, റൈഹാന, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.