ലൈംഗികാതിക്രമം: യുവാവ് അറസ്​റ്റിൽ

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ്​ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. വെ​ള​ള​ല്ലൂ​ർ കീ​ഴ്പേ​രൂ​ർ വേ​ലം​കോ​ണം ബി​നു​ഭ​വ​നി​ൽ ബി​നു​വി​നെ​യാ​ണ് (24) കി​ളി​മാ​നൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്: ക​ഴി​ഞ്ഞ​ദി​വ​സം പോ​ങ്ങ​നാ​ട് ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ 16കാ​രി​യെ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്. പെ​ൺ​കു​ട്ടി നി​ല​വി​ളി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​െൻറ പ​രാ​തി​യെ തു​ട​ർ​ന്ന് കി​ളി​മാ​നൂ​ർ പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റൂ​റ​ൽ എ​സ്.​പി പി.​കെ. മ​ധു​വി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം കി​ളി​മാ​നൂ​ർ സി.​ഐ എ​സ്. സ​നോ​ജ്, എ​സ്.​ഐ ജ്യോ​തി​ഷ്, എ.​എ​സ്.​ഐ പ്ര​ദീ​പ്കു​മാ​ർ, വി​നോ​ദ്, ഷം​നാ​ദ്, സ​ജ​ന, ഷി​നി​ലാ​ൽ, ശ്രീ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Sexual assault: Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.