​പ​തി​മൂ​ന്നു​കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്​​റ്റി​ൽ


കി​ളി​മാ​നൂ​ർ: പ​തി​മൂ​ന്നു​കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​നെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. വ​യ​ർ​വേ​ദ​ന​യെ​തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ​യു​ട​നെ ര​ണ്ടാ​ന​ച്ഛ​ൻ ഒ​ളി​വി​ൽ പോ​യി. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പ​ള്ളി​ക്ക​ൽ പൊ​ലീ​സ് പ്ര​തി​യെ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ആ​റ്റ​ൻ​ക​ര​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പൊ​ലീ​സി​െൻറ സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി അ​വി​ടെ​നി​ന്ന്​ മു​ങ്ങി ഏ​ർ​വാ​ടി​യി​ലെ​ത്തി. പ​ല​വി​ധ ജോ​ലി​ക​ള​റി​യാ​വു​ന്ന പ്ര​തി ഗ​ൾ​ഫി​ലേ​ക്ക്​ പോ​കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.


Tags:    
News Summary - Second father arrested in case of three-year-old girl getting pregnant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.