സുനിൽകുമാർ
Posted On
date_range Updated On
date_range പൊലീസ് വാഹനം പിടിച്ചു; നടന്നുപോയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂർ: സത്യവാങ്മൂലം ഇല്ലാത്തതിന് ഇരുചക്രവാഹനം പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന് വീട്ടിലെത്തിയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു.
നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (56) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് സംഭവം. രാവിലെ 8.30ഓടെ നഗരൂർ ആൽത്തറമൂട് ജങ്ഷനിലെ കടയിൽനിന്ന് പഴം വാങ്ങി നിൽക്കവേയാണ് നഗരൂർ പൊലീസ് സുനിൽകുമാറിനെ പിടികൂടിയത്.
സത്യവാങ്മൂലം ഇല്ലാത്തതിനാൽ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. രണ്ടുകിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് കാരേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗിയായ സുനിൽകുമാർ മരുന്നുവാങ്ങാനായി നഗരൂർ ജങ്ഷനിലെ മെഡിക്കൽ സ്റ്റോറിലേക്ക് പോയതാണെന്നും പറയപ്പെടുന്നു. സിദ്ധാർഥ് ഏക മകനാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.