കിളിമാനൂർ: എട്ടുവയസ്സുകാരിയായ ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ പിടിയിൽ. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
താളിക്കുഴി കമുകിൻകുഴി സ്വദേശിയായ ശിവജിയെയാണ് (62) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായർ, സവാദ് ഖാൻ, സത്യദാസ്, ഷാജി, സി.പി.ഒമാരായ അജിത്ത് രാജ്, ആൻറോ ജോർജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.