ന​ന്ദാ​യ്‌​വ​നം-ശി​വ​ൻ​മു​ക്ക് റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാവശ്യപ്പെട്​ ശി​വ​ൻ​മു​ക്കി​ൽ​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ം

റോഡിന്റെ ശോച്യാവസ്ഥ റിലേ സമരത്തിന് ഐക്യദാർഢ്യം

കി​ളി​മാ​നൂ​ർ: ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​ന്ദാ​യ്‌​വ​നം-ശി​വ​ൻ​മു​ക്ക് റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കു​ള​ത്തി​ന്റെ സം​ര​ക്ഷ​ണ ഭി​ത്തി ഉ​യ​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​ആ​ർ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

അ​ഞ്ചു ദി​വ​സ​മാ​യി തു​ട​രു​ന്ന റി​ലേ സ​മ​ര​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു പ​രി​പാ​ടി. ശി​വ​ൻ​മു​ക്കി​ൽ​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പൊ​യ്ക വി​ള വ​ഴി ന​ന്ദാ​യ്​​വ​നം എ​ൻ.​ആ​ർ.​എ ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു.

പൊ​തു​യോ​ഗം എ​ൻ.​ആ​ർ.​എ സെ​ക്ര​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജി.​ജി. ഗി​രി​കൃ​ഷ്ണ​ൻ, ബി.​എ​സ്. റെ​ജി, ഡി. ​ര​ജി​ത്, അ​ഹ​മ്മ​ദ് ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Nandaivanam-Sivanmuk road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.