Posted On
date_range Updated On
date_range വയോധികയെ പീഡിപ്പിച്ചപ്രതി അറസ്റ്റിൽ
കിളിമാനൂർ: ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കല്ലിംഗൽ മുണ്ടയിൽ കോണം സുഗന്ധിഭവനിൽ രാജനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടയിൽ കോണം സ്വദേശിയായ വയോധികയെ വെളുപ്പിന് രണ്ടിന് വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. എസ്.ഐമാരായ അനിൽ കുമാർ, ഉദയകൃഷ്ണൻ, എ.എസ്.ഐ താജുദ്ദീൻ, എസ്.സി.പി.ഒ അഷ്റഫ്, സി.പി.ഒ പ്രവീൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.