Posted On
date_range Updated On
date_range ജനവാസ മേഖലയിൽ മാലിന്യമൊഴുക്കിയയാൾ പിടിയിൽ
കിളിമാനൂർ: ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം ടാങ്കർ ലോറിയിൽ ശേഖരിച്ച് റോഡരികിൽ ഒഴുക്കിയ കേസിൽ ഡ്രൈവറെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ ചുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം തറയിൽ പടിയാട്ടത്തിൽ വീട്ടിൽ അജിത് സലിം (25) ആണ് അറസ്റ്റിലായത്.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ പരാതിയിലാണ് നടപടി. ഡിസംബർ 15-ന് പുലർച്ചെ ഒന്നിന് നെല്ലിക്കുന്നു മുതൽ ചെമ്പകശ്ശേരി വരെയുള്ള ഭാഗത്ത് റോഡരികിലാണ് മാലിന്യം ഒഴുക്കിവിട്ടത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.