മേലേ മലയാമഠത്തെ റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ
Posted On
date_range Updated On
date_range വെട്ടിപ്പൊളിച്ച റോഡ് 'മാധ്യമം' വാർത്തയെ തുടർന്ന് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി
കിളിമാനൂർ: പൊട്ടിയ കുടിവെള്ള ലൈൻ പുന:സ്ഥാപിക്കാനായി വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച ശേഷം മണ്ണ് മൂടിപ്പോയ റോഡ് 'മാധ്യമം' വാർത്തയെ തുടർന്ന് ഗതാഗത യോഗ്യമാക്കി. കിളിമാനൂർ പഞ്ചായത്തിലെ പ്രധാനപാതയായ പുതിയകാവ് - തകരപ്പറമ്പ് റോഡിലെ മേലേ മലയാമഠം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
റോഡിലൂടെ കടന്നു പോകുന്ന കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വെട്ടിപ്പൊളിച്ചിരുന്നു. പണി കഴിഞ്ഞ ശേഷം ഈ ഭാഗം മണ്ണ് നിറച്ച് ചുറ്റിലും കമ്പ് കുത്തി വേലികെട്ടിപ്പോയി.
നാട്ടുകാരുടെ പ്രതിഷേധം വന്നതോടെ 'പതിവ് തെറ്റിക്കാതെ വാട്ടർ അതോറിറ്റി' എന്ന തലക്കെട്ടിൽ 'മാധ്യമം' വാർത്ത നൽകിയിരുന്നു. ബുധനാഴ്ച രാവിലെ 10 ഓടെ വാട്ടർ അതോറിറ്റി ജീവനക്കാരെത്തി സ്ഥലം കോൺക്രീറ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.