മടവൂർ ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച നെൽകൃഷി പഞ്ചായത്ത് പ്രസിഡന്റ്
ബിജുകുമാർ ഉദ്ഘാടനം ചെയ്യുന്നു
കിളിമാനൂർ: ഓണക്കാലത്തെ വരവേൽക്കാനായി പാടത്ത് വിത്തെറിഞ്ഞ് മടവൂർ ഗവ. എൽ.പി.എസിലെ വിദ്യാർഥികൾ. ഓണത്തെ മുന്നിൽകണ്ട് വിദ്യാലയം ഏറ്റെടുത്ത കാർഷിക പ്രവർത്തനങ്ങൾക്ക് മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ വിത്തെറിഞ്ഞ് തുടക്കം കുറിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ മിഷനുകളിൽപെട്ട ‘ഹരിത വിദ്യാലയം’ എന്ന ആശയത്തെ പ്രയോഗവത്കരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയം ഇത്തരം പുറംവാതിൽ പഠനങ്ങൾ ഏറ്റെടുക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് സജിത്ത് മടവൂർ പറഞ്ഞു. പി.ടി.എ അംഗവും മടവൂർ കാർഷിക കൂട്ടായ്മ അംഗവുമായ ഷിബു വിട്ടുനൽകിയ വിദ്യാലയത്തിന് സമീപത്തെ പാടമാണ് കാർഷിക പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തത്. പഞ്ചായത്തംഗം എം.എസ്. റാഫി, കൃഷി അസിസ്റ്റന്റുമാരായ ജി. ശ്രീകുമാർ, മഹേഷ് പി, ജി. സന്തോഷ് കുമാരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ എസ്. അശോകൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം. റാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.