നിയന്ത്രണംവിട്ട ലോറി മതിൽക്കെട്ട് തകർത്ത് കാവിനകത്തേക്ക് കടന്നപ്പോൾ

നിയന്ത്രണം വിട്ട ലോറി ക്ഷേത്ര മതിൽക്കെട്ട് തകർത്തു; ആളപായമില്ല

കി​ളി​മാ​നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ക്ഷേ​ത്ര​മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച തൊ​ളി​ക്കു​ഴി-​അ​ട​യ​മ​ൺ ഇ​റ​ക്ക​ത്തി​ലാ​ണ് സം​ഭ​വം.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പോ​ത്ത​ൻ​കോ​േ​ട്ട​ക്ക് അ​രി​യു​മാ​യി വ​ന്ന നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി​യാ​ണ് ക​ട​യ്ക്ക​ലി​നും കു​റ​വ​ൻ​കു​ഴി​ക്കും മ​ധ്യേ തൊ​ളി​ക്കു​ഴി-​അ​ട​യ​മ​ൺ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ടു​ക​യും ക​യ​റ്റ​ത്തി​ന് താ​ഴ്വ​ര​ത്തെ അ​ട​യ​മ​ൺ ഭ​ഗ​വ​തി​യ​റ നാ​ഗ​രു​കാ​വി​ലെ മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ത്ത് ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്ത​ത്.

റോ​ഡി​ലെ ഓ​ട​ക​ളും ക​ട​ന്നാ​ണ് ക്ഷേ​ത്ര​ത്തി​െൻറ മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ത്ത​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും നി​സ്സാ​ര പ​രി​ക്കു​പ​റ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.