അനന്ദു
Posted On
date_range Updated On
date_range കാപ്പ ചുമത്തി ജയിലിലടച്ചു
കിളിമാനൂർ: പുതിയകാവ് കുന്നുവിള വീട്ടിൽ അനന്ദുവിനെ (23 -കിച്ചു) കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. കഴിഞ്ഞ ഡിസംബർ 30ന് പുലർച്ചെ ഒന്നോടെ കീഴ് മണ്ണടി ആറിന് സമീപം സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സബ് ജയിലിൽ കഴിയുകയായിരുന്നു.
കൊലപാതശ്രമം ഉൾപ്പെടെ നാലോളം കേസുകൾ ഇയാളുടെ പേരിൽ ഉള്ളതായി കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ ബി. ജയൻ അറിയിച്ചു. റൂറൽ ജില്ല പൊലിസ് മേധാവി കിരൺ നാരായണിന് സർക്കിൾ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ നടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.