കിളിമാനൂർ: ടൗണിലും പരിസരപ്രദേശങ്ങളിലെ തിരക്കേറിയ റോഡുകളിലും അനധികൃത വാഹനങ്ങൾ പാർക്കിങ്ങും ട്രാഫിക് നിയമലംഘനങ്ങളും കണ്ടത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ എസ്. സനൂജ് പറഞ്ഞു. 'മാധ്യമം' വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിളിമാനൂർ പ്രധാന കവലയിലടക്കം ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിലാണ് പൊലീസ് ഇടപെടൽ. നടപ്പാതകൾ കൈയേറിയാണ് വാഹന പാർക്കിങ്.
ഓണക്കാലത്ത് ടൗണിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്നും അംഗീകൃത സ്റ്റാൻഡുകളിൽ കിടക്കാതെ ടൗണിൽ ചുറ്റി തിരക്കുകൂട്ടുന്ന ഓട്ടോക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ എസ്. സനൂജും എസ്.ഐ വിജിത്ത് കെ. നായരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.