Posted On
date_range Updated On
date_range നാലുകാലുമായി കോഴിക്കുഞ്ഞ്; കൗതുകത്തോടെ നാട്ടുകാർ
കിളിമാനൂർ: നാലുകാലുകളുമായി പിറന്ന കോഴിക്കുഞ്ഞ് നാട്ടുകാർക്ക് കൗതുകമായി. മുട്ടവിരിഞ്ഞ് കുഞ്ഞ് പുറത്തുവന്നിട്ട് ഒരാഴ്ചയോളമായെങ്കിലും മറ്റ് കുഞ്ഞുങ്ങളെപ്പോലെ യഥാവിധി ഓടിനടക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
പോങ്ങനാട് കീഴ്പേരൂർ മണ്ഡപംകുന്ന് ചരുവിളവീട്ടിൽ മധുസൂദനൻ നായരുടെ (ബാബു) വീട്ടിലാണ് അത്യപൂർവമായ കോഴിക്കുഞ്ഞ് വിരിഞ്ഞത്. വീട്ടിൽ വളർത്തുന്ന നാടൻകോഴിയുടെ മുട്ടകൾ ഇങ്കുബേറ്ററിൽെവച്ചാണ് വിരിയിച്ചത്. 13 കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിന് മാത്രമാണ് നാലുകാലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.