വയോധികയെ വീടുകയറി ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്​റ്റിൽ

കിളിമാനൂർ: വീടിന്​ മുന്നിൽ ഓട്ടോ അനധികൃതമായി നിത്യേന പാർക്ക് ചെയ്യുന്നത് ചോദ്യം ചെയ്ത വയോധികയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച കേസിൽ അ​ഞ്ചുപേർ അറസ്​റ്റിൽ. കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ കുഴിഞ്ഞിക്കോണം പുത്തൻ വീട്ടിൽ സുധീർ (45), കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ വീട്ടിൽ അൽത്താഫ് (20), കൊട്ടിയംമുക്ക് കിളിത്തട്ട് മുകൾ കുഴിഞ്ഞിക്കോണം പുത്തൻവീട്ടിൽ ഷംനാദ് (43), സഹോദരൻ സജീവ് (49), കൊട്ടിയംമുക്ക് കുഴിഞ്ഞിക്കോണം പുത്തൻ വീട്ടിൽ ഷാനു (21) എന്നിവരാണ് അറസ്​റ്റിലായത്.

അതേസമയം കേസിലെ പ്രതിയും സർക്കാർ ഉദ്യോഗസ്ഥനുമായ ഷംനാദിനെ കേസിൽനിന്ന്​ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ സി.പി.എം എൽ.സി സെക്രട്ടറി സജീബ് ഹാഷിമിനെതിരെ പൊലീസ് കേസെടുത്തു.

പകൽക്കുറി കല്ലറക്കോണം കിളിത്തട്ട്മുകളിൽ വീട്ടിൽ അൻസാബീവിയുടെ (70) പരാതിയിലാണ് അറസ്​റ്റ്‌. പ്രതികളിലൊരാളായ ഷംനാദ് ത​െൻറ ഗുഡ്സ് ഓട്ടോ പരാതിക്കാരിയായ വയോധികയുടെ വീട്ടിൽ പ്രവേശിക്കാൻ കഴിയാത്തരീതിയിൽ സ്ഥിരമായി പാർക്ക് ചെയ്യുകയും ഇത് ചോദ്യം ചെയ്തതിനാണ്​ ഇരുമ്പ് വടികളും പൈപ്പുകളും ഉപയോഗിച്ച് ആക്രമിച്ചത്​. ആക്രമണത്തിൽ വയോധികയുടെ വലതുകൈ മൂന്നായി ഒടിഞ്ഞു. കൊച്ചുമകൻ സഹി​െൻറ മൂക്കി​െൻറ പാലം തകർന്നു. മകന് സാരമായി പരിക്കേറ്റു. ബോധം നഷ്​ടപ്പെട്ട മൂവരെയും പള്ളിക്കൽ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പള്ളിക്കൽ സി.ഐ പി. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ ശരലാൽ, വിജയകുമാർ, ഉദയകുമാർ, എ.എസ്.ഐ ജിഷി, സി. പി.ഒമാരായ ബിജുമോൻ, ഷമീർ, ശ്രീരാജ്, രഞ്ജിത് ജയപ്രകാശ്, ഹോം ഗാഡ് റഹീം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

Tags:    
News Summary - Five arrested for attacking elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.