പാപ്പാലയിൽ വാഹനാപകടത്തെ തുടർന്ന് റോഡിൽ വീണ ഇന്ധനം വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ
നേതൃത്വത്തിൽ നീക്കംചെയ്യുന്നു
Posted On
date_range Updated On
date_range റോഡിൽ വീണ എൻജിൻ ഓയിലിൽ തെന്നി നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു
കിളിമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് എൻജിൻ ഓയിൽ റോഡിലേെക്കാഴുകി; ഇതിൽ തെന്നി നിരവധി വാഹനങ്ങൾ വീഴുകയും ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ കിളിമാനൂർ-പാപ്പാല ജങ്ഷനിലായിരുന്നു അപകടം. എതിർദിശകളിൽ നിന്നുവന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണ ഓയിലിൽ തെന്നി നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു.
വെഞ്ഞാറമൂട് ഫയർഫോഴ്സെത്തി ശുചീകരിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.