Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയായ കുട്ടിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ
കിളിമാനൂർ: ഭിന്നശേഷിക്കാരിയായ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ പിടിയിൽ. കിളിമാനൂർ താളിക്കുഴി കമുകിൻകുഴി സ്വദേശി ശിവജി (62) യെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി അതിക്രമിച്ചു കടന്നു പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിവരം ബന്ധുക്കൾ ചൈൽഡ് ലൈനിനെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
കിളിമാനൂർ എസ്.എച്ച്. ഒ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായർ, സവാദ് ഖാൻ, സത്യദാസ്, ഷാജി, സി.പി.ഒമാരായ അജിത്ത് രാജ്, ആേന്റാജോർജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റി ങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.