വ​ത്സ​ല​ കുടിലിൽ

നിലംപൊത്താറായ വീട്ടിൽ അവശയായി ആരോരുമില്ലാതെ വയോധിക

കിളിമാനൂർ: നിലംപൊത്താറായ കുടിലിൽ കാൽതെന്നി വീണ് നിലവിളിച്ച വയോധികക്ക് തുണയായി അയൽവാസിയും അഗ്നിശമന സേനയും. പഴയകുന്നുമ്മൽ പഞ്ചായത്തിലെ മൂന്നാം വാർഡ് കിഴക്കേവട്ടപ്പാറ വത്സല ഭവനിൽ വത്സലയെ (65) ആണ് അഗ്നിശമന സേന ആശുപത്രിയിലെത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്ന് നിലവിളി കേട്ടാണ് അയൽവാസിയായ സജീവും ഭാര്യയും ഓടിയെത്തിയത്. നിലത്ത് വീണുകിടന്ന വത്സലയെ കട്ടിലിൽ കിടത്തിയ ശേഷം സജീവ് കടയ്ക്കൽ ഫയർഫോഴ്‌സിൽ വിവരം അറിയി ക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാറിന്‍റെ നിർദേശാനുസ രണം നിമിഷങ്ങൾക്കകം ആംബുലൻസുമായെത്തി ഓഫിസർമാരായ ടി. ഷിബു, എസ്. ജയൻ എന്നിവരെത്തി ഇവരെ കടയ്ക്കൽ താലൂക്കാശുപത്രിയി ലെത്തിച്ചു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

വൽസലയുടെ വീടി‍െൻറ അവസ്ഥ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടിഞ്ഞ് നിലംപൊത്താറായായ നിലയിൽ മെടയാത്ത ഓലമടൽ ചാരിയതായിരുന്നു വാതിലും ജനലുകളും. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഇവർക്കുള്ളത്. ആൺമക്കൾ വർഷങ്ങൾക്ക് മുമ്പേ അമ്മയെ ഉപേക്ഷിച്ചുപോയി. കടയ്ക്കൽ കുമ്മിളിൽ താമസിക്കുന്ന മകൾ മാത്രമാണ് വല്ലപ്പോഴും ആശ്രയമായുള്ളത്. പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാറില്ലത്രേ. അടുക്കളയോ ശൗചാലയമടക്കമുള്ള മറ്റ് സംവിധാനങ്ങളോ ഇവർക്കില്ല. പഞ്ചായത്ത് -ആരോഗ്യവിഭാഗം, ആശാവർക്കർ അടക്കം സംവിധാനങ്ങളൊന്നും ഇവർക്ക് ആശ്രയമായില്ല. ശസ്ത്രക്രിയക്കും മരുന്നിനുമൊക്കെ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് മകൾ. 

Tags:    
News Summary - Elderly lady with no one left paralyzed in a dilapidated house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.