Posted On
date_range Updated On
date_range മദ്യലഹരിയിൽ കൈയ്യാങ്കളി: ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
കിളിമാനൂർ: മദ്യലഹരിയിൽ അടിപിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് 6.30 ന് വെളളല്ലൂർ മൊട്ടലുവിള ജ ങ്ഷനിലായിരുന്നു സംഭവം. മൊട്ടലിൽ പുതുവീട്ടിൽ സുരേന്ദ്ര കുറുപ്പ്, മൊട്ടലിൽ വീട്ടിൽ അനിൽകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൊട്ടലുവിള ജങ്ഷനിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. അനിൽ കുമാറിന് തലക്കും സുരേന്ദ്രക്കുറുപ്പിന് കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. അനിൽ കുമാറിനെ പൊലീസ് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുരേന്ദ്രക്കുറുപ്പ് പൊലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.