രവീന്ദ്രൻ
കിളിമാനൂർ: പത്രവിതരണത്തിനിടെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് വയോധികൻ മരിച്ചു. കിളിമാനൂർ ഊമൺപള്ളിക്കര വസന്ത ഭവനിൽ രവിയണ്ണൻ എന്ന രവീന്ദ്രൻ(70) ആണ് മരിച്ചത്. 24ന് പുലർച്ച കിളിമാനൂർ ടൗൺഹാളിന് മുൻവശത്തായിരുന്നു അപകടം.
കടകളിൽ പത്രം ഇടുന്നതിനിടയിലാണ് രവീന്ദ്രനെ ബൈക്കിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ രവീന്ദ്രനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ പരിശോധനക്ക് ശേഷം വീട്ടിൽ പോയി വിശ്രമിക്കാനും മൂന്നുമാസത്തിനുശേഷം ആശുപത്രിയിൽ വന്നാൽ മതിയെന്നും നിർദേശിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയ രവീന്ദ്രന് ബുധനാഴ്ച രാവിലെ അസുഖം കൂടുകയും കാരേറ്റിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. കിളിമാനൂർ െപാലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: വസന്ത. മക്കൾ: ബിന്ദു, കവിത, ദീപ. മരുമക്കൾ: ബൈജു, സുധീർ, ജീവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.