പോങ്ങനാട്-കുന്നംകോട് റോഡ് നിർമാണത്തിൽ അപാകത കണ്ടെത്തിയ സ്ഥലങ്ങളിൽ
അറ്റകുറ്റപ്പണി നടത്തുന്നു
Posted On
date_range Updated On
date_range നിർമാണത്തിലെ അപാകത: കുഴികളടപ്പിച്ച് വിജിലൻസ് വിഭാഗം
കിളിമാനൂർ: റോഡ് നിർമാണത്തിൽ അപാകത കണ്ടെത്തിയ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. റോഡ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമം വാർത്ത നൽകിയിരുന്നു. തുടർന്ന് വിജിലൻസ് വിഭാഗം പരിശോധന നടത്തി അപാകതയുള്ളത് ശരിെവച്ചു.
കിളിമാനൂർ പഞ്ചായത്തിലെ 14ാം വാർഡിൽ ഉൾപ്പെട്ട പോങ്ങനാട്-കുന്നംകോട് റോഡാണ് മാസങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയത്. ടാറിങ് കഴിഞ്ഞ് രണ്ട് മാസങ്ങൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. തുടർന്ന് വിജിലൻസ് വിഭാഗം റോഡിലെ ടാറിങ് പരിശോധിക്കുകയും അപാകതകൾ കണ്ടെത്തുകയും സ്ഥലങ്ങൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.