കോവിഡ് മരണം: ഒമ്പത് പേരുടെ മരണ സർട്ടിഫിക്കറ്റ് സർക്കാർ ആശുപത്രിയിൽ നിന്നും നഷ്ടപ്പെട്ടു

കിളിമാനൂർ: കോവിഡ് ബാധിച്ച് മരിച്ച വരുടെ മരണ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിൽ സർക്കാർ ആശുപത്രി ഗുരുതരമായ വീഴ്ച വരുത്തിയെന്ന്​ പരാതി. സർട്ടിഫി ക്കറ്റ് ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും കിട്ടാത്തതോടെ അന്വേഷിച്ചപ്പോൾ സർ ഫട്ടിഫിക്കറ്റുകൾ 'കളഞ്ഞുപോയെന്ന് ' അധികൃതർ മറുപടി നൽകി. തുടർന്ന് മരിച്ചയാളുടെ കു ടുംബം ഉന്നതർക്ക് പരാതിനൽകി.അന്വേ ഷണത്തിൽ ഇതേ ആശുപത്രിക്ക് കീഴി ൽ മറ്റ് എട്ട് പേരുടെകൂടി മരണ സർട്ടിഫി ക്കറ്റുകൾ നഷ്ടമായതായി അറിയുന്നു.                

കിളിമാനൂർ കേശവപുരം സാമൂ ഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലെ നഗ രൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് ജില്ല മെഡിക്കൽ ഓഫീസിൽ നിന്നുമയച്ച മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായത്. നഗരൂർ ചെമ്മരത്തുമുക്ക് കാവുവിള വീട്ടിൽ അജി, തൻ്റെ പിതാവ് ഗോപാലകൃഷ്ണൻ നായരുടെ കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി യിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ 2020 ഡിസംബർ 20 ന് ഗോപാലകൃഷ്ണൻ നായർ മരിച്ചിരു ന്നു. മരണ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതോടെ കഴിഞ്ഞമാസം നഗ ഫരൂർ പി.എച്ച്.സിയിൽ അന്വേഷിച്ചെങ്കി ലും ഫലമുണ്ടായില്ല. തുടർന്ന് ജില്ല മെഡി ക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാ ണ് വിവരങ്ങൾ പുറത്തായത്.              

2021 ഓഗസ്റ്റ് 15 ന് ഗോപാലകൃ ഷ്ണൻ നായരുടെ അടക്കം ഒമ്പത് പേരു ടെ മരണ സർട്ടിഫിക്കറ്റ് സി.എം.ഒയിൽ നിന്നും തപാലിൽ അയച്ചിട്ടുണ്ട്. ഫയൽ നമ്പർ 291/20, 629/20, 638/20, 258/21, 737/21, 2094/21, 2186/21, 2273/21, 2332/ 21 എന്നീ സർട്ടിഫിക്കറ്റുകളാണ് നഗരൂർ പി.എച്ച്.സിയിൽ നിന്നും നഷ്ടമായത്. ല ഭ്യമായ വിവരമനുസരിച്ച് ഇതിൽ 638/ 20 ഗോപാലൻ നായരുടെ സർട്ടിഫിക്കറ്റ് ആൽത്തറമൂട് പോസ്റ്റ് ഓഫിസിൽ നിന്നും എത്തിച്ച തപാൽ ആഗസ്റ്റ് 27 ന് ആശുപ ത്രിയിൽ ക്ളർക്ക് ഏറ്റുവാങ്ങിയിട്ടുള്ളതാ യി രേഖയുമുണ്ട്.

എന്നാൽ പിന്നെ ഈ സർട്ടിഫിക്കറ്റുകൾക്ക് എന്ത് സംഭവിച്ചുവെന്ന് ഇദ്ദേഹത്തിനോ ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കോ അറിയില്ല. ആശു പത്രിയിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതോടെയാണ് ഉദ്യോഗസ്ഥരു ടെ കൃത്യവിലോപത്തിൽ നടപടി ആവശ്യ പ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയത്. എന്നാ ൽ സർട്ടിഫിക്കറ്റുകൾ നഷ്ട്ടപ്പെട്ട മറ്റുള്ളവർ ഇതൊന്നും അറിഞ്ഞിട്ടുമില്ല. സർട്ടിഫിക്കറ്റ് വരുന്നതും കാത്തിരിക്കുകയാണിവർ.            

അതേസമയം, ഡി.എം.ഒയിൽ നി ന്നുമെത്തിയ തപാൽ എങ്ങനെ നഷ്ടമാ യി എന്നതിനെ കുറിച്ച് അറിയില്ലെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സരിഗ പ്രതികരിച്ചു. തപാൽ സാധാരണ കൈപ്പറ്റുന്നത് ക്ളർക്ക് ആണ്. തപാൽ രജിസ്റ്ററിൽ അവരേഖപ്പെടുത്തേണ്ടതുമാ ണ്. എന്നാൽ 27 ന് തപാൽ കൈപ്പറ്റിയ ക്ളർക്ക് അവ രജിസ്റ്റർ ചെയ്തിട്ടില്ല. തപാൽ വന്ന കാര്യം തന്നെ അറിയിച്ചിട്ടു മില്ല. ഇതിന് ശേഷം വന്ന മറ്റ് 17 സർട്ടിഫി ക്കറ്റുകൾ യഥാസമയം ബന്ധുക്കൾക്ക് രേഖകൾ വാങ്ങി കൈമാറിയിട്ടുണ്ട്. സർ ട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടാത്ത വിധം നഷ്ട്ടട്ടപ്പെട്ടതായി കാണിച്ച് നഗരൂർ പോ ലീസിൽ ലോസ്റ്റ് സർട്ടിഫിക്കറ്റിന് അപേ ക്ഷ നൽകിയിരുന്നതായും തിങ്കളാഴ്‌ച കി ട്ടിയ ലോസ്റ്റ് സർട്ടിഫിക്കറ്റ് ഡി.എം.ഒയിൽ എത്തിച്ചതായും പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സരിഗ'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Covid death: Nine people death certificates lost from a government hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.