Representational Image

കോളജുകൾ തുറന്നു; സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിക്കുന്നില്ലെന്ന് പരാതി

കിളിമാനൂർ: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം കോളജുകൾ തുറന്ന് പ്രവർത്തിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ ആനുകൂല്യം നിഷേധിക്കുന്നതായി പരാതി. ബസ് ജീവനക്കാർ ആവശ്യപ്പെടുന്ന പണം നൽകാത്ത വിദ്യാർഥികളെ വഴിയിൽ ഇറക്കി വിടുന്നതായി ഇവർ പരാതിപ്പെടുന്നു.

ബസിൽ വെച്ച് പെൺകുട്ടികളെ അസഭ്യം പറഞ്ഞ കണ്ടക്ടർക്കെതിരെ ആർ.ടി.ഒ ക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട് വിദ്യാർഥികൾക്ക് നിയമപരമായ യാത്രാ ഇളവ് ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടും വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ആറ്റിങ്ങൽ ആർ.ടി.ഒ, ഡിവൈ.എസ്.പി, ആറ്റിങ്ങൽ എസ്.എച്ച്.ഒ, കിളിമാനൂർ എസ്.എച്ച്.ഒ തുടങ്ങിയവർക്ക്  കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി പരാതി നൽകി.        

വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് ജിഷ്ണു മോഹൻ, വൈസ് പ്രസിഡന്‍റ് യാസീൻ ഷരീഫ് എന്നിവർ അറിയിച്ചു.

Tags:    
News Summary - Complaint that students are not getting travel concession private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.