കിളിമാനൂർ നടന്ന അപകടം
Posted On
date_range Updated On
date_range കുറവൻകുഴിയിൽ വാഹനാപകടം: കുട്ടികളുൾപ്പെടെ നിരവധിപേർക്ക് പരിക്ക്
കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിക്കും മണലേത്തുപച്ചക്കുമിടയിലെ വളവിൽ വാഹനാപകടം. അപകടത്തിൽപെട്ട കാറിൽ യാത്ര ചെയ്തിരുന്ന കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് അപകടം.
നിലമേൽ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറും, എതിർദിശയിൽ നിന്നും ചങ്ങനാശ്ശേരിയിലക്ക് പോയ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപെട്ടവർ ആരൊക്കെയെന്ന വിവരം ലഭ്യമല്ല. രണ്ട് കുട്ടികളടക്കം കാറ്റിൽ ആറ് യാത്രക്കാരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.