ബൈക്ക് മോഷണം: പ്രതി ആറ് മാസത്തിന് ശേഷം പിടിയിൽ

കിളിമാനൂർ: ബൈക്ക് മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ ആറുമാസത്തിന് ശേഷം പള്ളിക്കൽ ​െപാലീസ് പിടികൂടി.

കൊല്ലം ഉമയനല്ലൂർ കല്ലുകുഴി ഷിബിന മൻസിലിൽ ഷഹനാസ് (23) ആണ് അറസ്​റ്റിലായത്. നാവായിക്കുളം പഞ്ചായത്തിൽ കുളമട കഴുത്തുംമൂട് മാടൻകാവ് ക്ഷേത്രത്തിന് സമീപം കുന്നിൽ വീട്ടിൽ രാഹുലി​െൻറ പൾസർ ബൈക്ക് മോഷ്​ടിച്ച കേസിലാണ് അറസ്​റ്റ്. 

2020 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് ​െപാലീസ് പറഞ്ഞു. പ്രതിയെ പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എ.എസ്.ഐ അനിൽ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സുധീർ, ഷിജു, അനൂപ്, എസ്.സി.പി.ഒ അനിൽ എന്നിവർ ചേർന്നാണ് അറസ്​റ്റ് ചെയ്തത്. കോടതി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Bike theft: defendant Arrested six months later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.