Posted On
date_range Updated On
date_range പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കിളിമാനൂർ: പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നഗരൂർ കൊടുവഴന്നൂർ പുല്ലയിൽ പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ ആണ് (60) അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിലാണ് പീഡന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്.
ചിത്രങ്ങളും വിഡിയോകളും കൈയിലുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പരാതിയെ തുടർന്ന് പോക്സോ വകുപ്പുപ്രകാരം നഗരൂർ പൊലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.