പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range മദ്യലഹരിയിൽ ഹോട്ടലിൽ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
കിളിമാനൂർ: കിളിമാനൂരിന് സമീപം ഇരട്ടച്ചിറയിൽ ഹോട്ടലിൽ മദ്യപിച്ചെത്തി ബഹളം വെച്ചത് ചോദ്യം ചെയ്ത ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും കടയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ.
പഴയകുന്നുമ്മൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ (20), കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ ശ്രീക്കുട്ടൻ (22), കിളിമാനൂർ മലയാമഠം മണ്ഡപംകുന്ന് അനിത ഭവനിൽ ഹരിഹരൻ (22) എന്നിവരാണ് അറസ്റ്റിലായത്. കടയുടമ കിളിമാനൂർ പോങ്ങനാട് വിനീത ഭവനിൽ വിനോദിനും (42) രണ്ട് തൊഴിലാളികൾക്കും ഗുരുതരമായി പരിക്കേറ്റു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, എസ്.സി.പി.ഒമാരായ സുനിൽകുമാർ, ബിനു, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.