സുധീർ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കിളിമാനൂർ: മയക്കുമരുന്നുമായി യുവാവിനെ ഡാൻസാഫ് ടീമും നഗരൂർ പൊലീസും ചേർന്ന് പിടികൂടി. വഞ്ചിയൂർ വൈദ്യശാലമുക്ക് ചരുവിള വീട്ടിൽ സുധീറി(20)നെയാണ് അറസ്റ്റ് ചെയ്തത്. 46 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്നും പിടിച്ചെടുത്തു. രഹസ്യവിവരത്തെതുടർന്ന് കഴിഞ്ഞദിവസം രാത്രിയായിരുന്നു അറസ്റ്റ്.
ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, നഗരൂർ എസ്.എച്ച്.ഒ അമൃതസിങ് നായകം, എസ്.ഐമാരായ സജു, അബ്ദുൾ ഹക്കീം, സീനിയർ സി.പി.ഒ ജിജു, സി.പി.ഒമാരായ ഹരികൃഷ്ണൻ, അസർ, റോഷ്, എബിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.