Posted On
date_range Updated On
date_range സൈനികെൻറ വീടാക്രമണം: ഒരു പ്രതികൂടി അറസ്റ്റിൽ, കാർ കസ്റ്റഡിയിലെടുത്തു
കിളിമാനൂർ: സൈനികനെയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയും കുടുംബാംഗങ്ങളെ കാറിടിച്ച് കൊലപ്പെടു ത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. പുളിമാത്ത് കുടിയേല രഞ്ജിത്ത് ഭവനിൽ വിവേക് (32)നെയാണ് പള്ളിക്കൽ െപാലീസ് അറസ്റ്റ് ചെയ്തത്.
മടവൂർ തകരപ്പറമ്പ് പഴുവടി ജി.എസ് ഭവനിൽ ജി.എസ് സ്വാതിയുടെ വീട്ടിലാണ് അക്രമം നടത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സ്വാതി, ഭാര്യ സരിഗ, അമ്മ ശ്യാമളകുമാരി എന്നിവരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. പരിക്കേറ്റ മൂവരും ചികിത്സയിലാണ്. സമീപവാസിയായ ഒന്നാം പ്രതി ടി. ബാബുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.