Posted On
date_range Updated On
date_range ആലംകോട് പള്ളിമുക്കിന് സമീപം അപകടം: മൂന്നു പേർക്ക് പരിക്ക്
കിളിമാനൂർ: ആറ്റിങ്ങൽ - കിളിമാനൂർ റോഡിൽ ആലംകോട് പള്ളിമുക്കിനും വഞ്ചിയൂരിനും മധ്യേ മഞ്ചപ്ലാക്ക് ഇറക്കത്തിൽ വാഹനാപകടം. വെള്ളിയാഴ്ച വൈകുന്നേരം 4:15ഓടെയാണ് അപകടം സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
വഞ്ചിയൂർ ഭാഗത്തേക്ക് വന്ന ബൈക്കും എതിർദിശയിൽ കിളിമാനൂർ സ്വദേശികൾ സഞ്ചരിച്ചു വന്ന കാറുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികനായ കല്ലമ്പലം ചേന്നങ്കോട് സ്വദേശി അബിന് പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടി ക്കുകയും ബൈക്ക് റോഡിന്‍റെ വലതു വശത്തെ ഓടയിൽ വീഴുകയും അബിൻ ഇടതുഭാഗത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു.
അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട കാർ സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ചുനിന്നു. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.