അജീഷ്
Posted On
date_range Updated On
date_range വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ
കിളിമാനൂർ: റോഡ് ടാറിങ് പണിയുടെ മേൽനോട്ടത്തിനെത്തിയ പഞ്ചായത്ത് വനിതാ ഉദ്യോഗസ്ഥെയയും സഹപ്രവർത്തകെരയും കൈയേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്ത യുവാവിനെ കിളിമാനൂർ െപാലീസ് അറസ്റ്റു ചെയ്തു.
കിളിമാനൂർ ചൂട്ടയിൽ ചരുവിളവീട്ടിൽ അജീഷ് (26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞദിവസം വൈകീട്ട് 3.45 നാണ് സംഭവം. ജില്ല പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണന്‍റെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് നടക്കുന്ന റോഡ് നിർമാണത്തിനിടെയാണ് തടസ്സപ്പെടുത്തിയത്.
കിളിമാനൂർ പഞ്ചായത്ത് ഓവർസിയറെയും ജീവനക്കാരെനയും ചൂട്ടയിൽ ക്ഷേത്രത്തിന് സമീപം കൈയേറ്റം ചെയ്യുകയായിരുന്നു. കിളിമാനൂർ െപാലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.