പഞ്ചായത്ത്‌ കിണറ്റിൽ നിന്നും  നാല് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

കിളിമാനൂർ: പഞ്ചായത്ത് കിണറ്റിൽ നിന്നും നാലുദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി.  കിളിമാനൂരിന് സമീപം പുളിമാത്ത് അലയ്ക്കോണം പഞ്ചായത്തു കിണറ്റിലാണ്  അജ്ഞാതൻ്റെ മൃതദേഹം കണ്ടെ ത്തിയത്. പ്രദേശത്ത് രൂക്ഷമായ ദുർ​ഗന്ധം വമിച്ചതിനെ തുടർന്നുള്ള അന്വേഷ ണത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് കിളിമാനൂർ പൊലിസിൽ വിവരം അറിയിക്കുകയായി രുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥ ലത്തെത്തി മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. 50 വയ സോളം പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതി മോർച്ചറിയിലേക്ക് മാറ്റി. 

Tags:    
News Summary - A four-day-old unidentified body was found in a panchayat well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.