കേരളീയം 2023ന് മുന്നോടിയായി തിരുവനന്തപുരം വിമൻസ് കോളജിൽ നടന്ന ഫ്ലാഷ് മോബ്
തിരുവനന്തപുരം: കേരളത്തെ മാർക്കറ്റ് ചെയ്യാൻ ഭാവിയിലേക്കുള്ള നിക്ഷേപമാണ് കേരളീയത്തിലൂടെ സാധ്യമാകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം 2023ന്റെ ഭാഗമായി കനകക്കുന്ന് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം, ഹെൽത്ത് ടൂറിസം എന്നിങ്ങനെ കേരളം മുന്നിൽ നിൽക്കുന്ന മേഖലകളുടെ പ്രദർശനം കൂടിയാകും കേരളീയം എന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കേരളീയത്തിന്റെ വരവറിയിച്ച് ജില്ലയിൽ ഫ്ലാഷ് മോബുകൾക്ക് തുടക്കമായി. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളജിലെ 17 വിദ്യാർഥിനികളുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബിന്റെ ആദ്യ അവതരണം ശനിയാഴ്ച വൈകീട്ട് 3.30ന് തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജിൽ അരങ്ങേറി.
നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. സംഗീതവും നൃത്തവും സമന്വയിപ്പിച്ച് അവതരിപ്പിച്ച കലാവിരുന്നിൽ കേരളത്തിലെ തനത് കലകളുടെ ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. തുടർന്ന് നഗരത്തിലെ രണ്ടാമത്തെ ഫ്ലാഷ് മോബ് വൈകീട്ട് 4.30ന് മ്യൂസിയത്തിലും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.