കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി ആന്റണി രാജു
ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ 39ാാമത് സംസ്ഥാന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വനസംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നവരും പ്രതികൂലമായ കാലാവസ്ഥയിലും ജീവൻ പണയംവെച്ച് മുന്നിൽനിന്ന് സേവനം നടത്തുന്നവരുമാണ് ഫോറസ്റ്റ് ഡ്രൈവർമാരെന്ന് അദ്ദേഹം പറഞ്ഞു. അരിക്കൊമ്പൻ, പി.ടി സെവൻ ദൗത്യസംഘത്തിലെ സാരഥികളെ മന്ത്രി ആദരിച്ചു.
അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രഡിഡന്റ് കെ.ആർ. പ്രതാപ് അധ്യക്ഷതവഹിച്ചു. സർവിസിൽനിന്ന് വിരമിച്ച ഫോറസ്റ്റ് ഡ്രൈവർമാരെ ഡി.എഫ്.ഒ എസ്.വി. വിനോദ് ആദരിച്ചു.
ജീവകാരുണ്യ പ്രവർത്തന ഫണ്ട് വിതരണം ചെയ്തു. മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് അർഹരായ അംഗങ്ങളെ ഡി.കെ. വിനോദ്കുമാർ അനുമോദിച്ചു. മികച്ച സംഘടന പ്രവർത്തനം നടത്തിയ ജില്ല കമ്മിറ്റിക്കുള്ള പുരസ്കാരം കെ.എ. പ്രദീപ്കുമാർ വിതരണം ചെയ്തു.
കൗൺസിലർ പി. ഹരികുമാർ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഡി. ബിജു, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഐ. നാസർ, എസ്.വി. വിനോദ്, വി.എസ്. രാഗേഷ്, ബി. ദിലീഫ്, എസ്. വിനോദ്കുമാർ, ബി.എസ്. ഉണ്ണിമോൻ, എ. അബ്ദുൽ മനാഫ്, ഡി. ജയൻ, സി.ബി. ഉണ്ണികൃഷ്ണൻ, ഡോ. രാധാകൃഷ്ണൻ, റാഫി, മെറി ജോസ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. പ്രതാപ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.