തിരുവനന്തപുരം: കുടുംബശ്രീയെ മറയാക്കി ആർ.സി.സിയിലും അനധികൃത നിയമനം. താൽക്കാലിക സ്വീപ്പർ, ക്ലീനർ തസ്തികകളിൽ താൽക്കാലിക തൊഴിലാളികളെ കുടുംബശ്രീ വഴി നിയമിക്കാമെന്ന വ്യവസ്ഥയുടെ മറപറ്റിയാണ് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തസ്തികകളിൽ വരെ താൽക്കാലിക നിയമനം നടന്നതെന്നാണ് ആക്ഷേപം.

നഴ്സിങ് അസിസ്റ്റന്‍റ്, പേഷ്യന്‍റ് ഗൈഡ്, പേഷ്യന്‍റ് ഗൈഡ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഓക്സിജൻ പ്ലാന്‍റ് ജീവനക്കാർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടന്നത്. നിബന്ധനയിൽ പറഞ്ഞിരിക്കുന്ന പ്രവൃത്തിപരിചയമില്ലാത്തവരെ കുറഞ്ഞദിവസം പരിശീലനം നൽകി, മൂന്നു മുതൽ ആറ് മാസത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്. കാലയളവ് പൂർത്തിയായാൽ നീട്ടിനൽകലാണ് രീതി. കോവിഡ് കാലമായതിനാലാണ് നിയമനചുമതല കുടുംബശ്രീക്ക് നൽകിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ബന്ധുനിയമന പരാതിയിൽ എസ്.എ.ടിയിലെ ലേ സെക്രട്ടറിയെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കോവിഡ് കാലത്തെ അടിയന്തര സാഹചര്യമെന്ന പേരിൽ അടുത്ത ബന്ധുക്കളെയടക്കം ഏഴുപേരെ നിയമിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി. എസ്.എ.ടിയിലെ മറ്റ് താൽക്കാലിക നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം. എസ്.എ.ടിയിൽ നൂറോളം അനധികൃത നിയമനങ്ങൾ നടെന്നന്ന് പരാതി ഉയർന്നിട്ടുണ്ട്.

അനധികൃത നിയമനത്തെക്കുറിച്ച് അന്വേഷിക്കുകയും നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ പുറത്തുവരുമെന്നാണ് വിവരം.

Tags:    
News Summary - Illegal appointment in RCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.