1. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം മൃഗശാലയിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങ് മാസ്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിൽനിന്ന് വെള്ളിയാഴ്ച പബ്ലിക് ലൈബ്രറിക്ക് മുന്നിലെ ആൽമരത്തിലെത്തിയപ്പോൾ. 2 ഹനുമാൻ കുരങ്ങിനെ നിരീക്ഷിക്കുന്ന മൃഗശാലയിലെ ജീവനക്കാരൻ അജിതൻ. 3 കുരങ്ങിനെ കാണാനെത്തിയവർ. വലവിരിച്ചോ മയക്കുവെടി വെച്ചോ കുരങ്ങിനെ പിടിക്കിലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി
ഹനുമാൻ കുരങ്ങ് സഞ്ചാരത്തിലാണ്; ഇപ്പോൾ പബ്ലിക് ലൈബ്രറി വളപ്പിലെ ആൽമരത്തിൽ
തിരുവനന്തപുരം: മൃഗശാലയിൽനിന്ന് ചാടിയ ഹനുമാൻ കുരങ്ങ് ഒടുവിൽ പബ്ലിക് ലൈബ്രറി പരിസരത്തെ ആൽമരത്തിലെത്തി.വെള്ളിയാഴ്ച്ച ഉച്ചക്കുശേഷമാണ് കുരങ്ങ് മാസ്ക്കറ്റ് ഹോട്ടൽ പരിസരത്തുനിന്ന് പബ്ലിക് ലൈബ്രറി പരിസരത്തെത്തിയത്.കൂട്ടിലേക്ക് മാറ്റുന്നതിനിടെ പതിനൊന്ന് ദിവസം മുമ്പാണ് മൃഗശാലയിൽനിന്ന് ഹനുമാൻ കുരങ്ങ് പുറത്തുചാടിയത്. ബുധനാഴ്ച മുതൽ മാസ്ക്കറ്റ് ഹോട്ടലിനും എൽ.എം.എസ് പള്ളിക്കും സമീപമുള്ള മരങ്ങളിലായിരുന്നു തമ്പടിച്ചത്.
മാസ്ക്കറ്റ് ഹോട്ടലിന്റെ റോഡിനപ്പുറമുള്ള ലൈബ്രറി കോമ്പൗണ്ടിലേക്ക് മരങ്ങളിലൂടെ ചാടി തന്നെയാകാം കുരങ്ങ് സഞ്ചരിച്ചതെന്ന് മൃഗശാല ജീവനക്കാർ പറയുന്നു. ജീവനക്കാർ നൽകുന്ന വെള്ളവും പഴങ്ങളും കഴിക്കുന്നുണ്ട്. കുരങ്ങ് പുതിയ സ്ഥലത്തെത്തിയതോടെ നിരീക്ഷണ ചുമതലയുള്ള ജീവനക്കർ അങ്ങോട്ടുമാറി. മൃഗശാലക്ക് പുറത്ത് ഹനുമാൻ കുരങ്ങിനെ കണ്ടതോടെ കാഴ്ചക്കാരും പബ്ലിക് ലൈബ്രറി പരിസരത്ത് തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.