വീടിനു മുന്നിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ചപ്പോൾ
കഠിനംകുളം: വളർത്തുനായുമായി ഗുണ്ടയുടെ വിളയാട്ടം. വീട്ടിൽ കയറി നായയെ കൊണ്ട് കടിപ്പിച്ചതിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു.
കഠിനംകുളം സ്റ്റേഷൻ പരിധിയിലെ ചിറയ്ക്കലാണ് സംഭവം. കഠിനംകുളം സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ചിറക്കൽ ചരുവിളാകം വീട്ടിൽ സമീർ (27 -കമ്രാൻ) ആണ് വൈകീട്ട് നാലോടെ പോമറേനിയൻ ഇനത്തിലെ നായയുമായി വിലസിയത്.
ചിറക്കൽ മണക്കാട്ടുവിളാകം സക്കീറിന്റെ വീട്ടിനുള്ളിൽ നായയുമായി അതിക്രമിച്ച് കയറിയപ്പോഴാണ് നായ സക്കീറിനെ കടിച്ചത്. ഇയാൾ പുത്തൻതോപ്പ് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സക്കീറിന്റെ പിതാവ് കഠിനംകുളം സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോൾ സമീർ പെട്രോളുമായി എത്തി വീടിന് മുന്നിലെ തറയിൽ പെട്രോൾ ഒഴിച്ച് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തുടർന്ന് പോയ വഴിക്കാണ് ഒഡീഷ സ്വദേശി അജയിനെ കടിപ്പിച്ചത്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. കഠിനംകുളം സ്റ്റേഷനിലെ പത്തോളം കേസുകളിലെ പ്രതിയാണ് സമീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.