സൂരജ് ,സതീഷ്, ലിജിത്ത്, സുജു
വഞ്ചിയൂർ: ചുമട്ടുതൊഴിലാളിയെ മർദിച്ച കേസിൽ നാലുപേരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് ആറ്റുവരമ്പില്‍ ടി.സി 77/2277 ടി.ആര് മന്ദിരത്തില്‍ സൂരജ് (29), പേട്ട മാനവ നഗര്‍ ടി.സി 36/336 വയലില്‍ വീട്ടില്‍ സതീഷ് (39), വള്ളക്കടവ് ടി.സി 35/1792 ആറ്റുവരമ്പില്‍ വീട്ടില്‍ ലിജിത്ത് (35), ചാക്ക കൈരളി ടി.സി 77/2280 ആറ്റുവരമ്പില്‍ വീട്ടില്‍ സുജു (30) എന്നിവരാണ് പിടിയിലായത്.
മാനവ നഗര്‍ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ രാധാകൃഷ്ണനാണ് (56) മർദനമേറ്റത്. ട്രേഡ് യൂനിയന്‍ ഷെഡ്ഡില്‍ വിശ്രമിക്കുകയായിരുന്ന ഇദ്ദേഹത്തെ നാലംഗസംഘം അതിക്രമിച്ചുകയറി ഇരുമ്പു കസേര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
യൂനിയന്‍ ഷെഡ്ഡിലിരുന്ന് പ്രതികൾ മദ്യപിച്ചിരുന്നു. ഇത് തടയാൻ ഷെഡ്ഡ് പൂട്ടിയതിലെ വിരോധത്തിന് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാധാകൃഷ്ണന് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതി സൂരജ് അഞ്ച് ആക്രമണക്കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ വഞ്ചിയൂര്‍, പേട്ട സ്റ്റേഷനുകളിലായി 13 കേസുകളുണ്ട്.
ലിജിത്തിനെതിരേ വലിയതുറ, പേട്ട, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ 15 കേസുകളുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.