വിദേശ വനിതാ കൊലക്കേസ്; സാക്ഷിവിസ്താരം പൂർത്തിയായി, വിധി രണ്ടിന്

തിരുവനന്തപുരം: കോവളത്ത് കുറ്റിക്കാട്ടിൽ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി. ഡിസംബർ രണ്ടിന് വിധി പറയും. 104ൽ പരം സാക്ഷികൾ കുറ്റപത്രത്തിൽ ഉണ്ടായിരുന്നെങ്കിലും പ്രോസിക്യൂഷൻ 30 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടുപേർ കൂറുമാറി. തിരുവനന്തപുരം കെമിക്കൽ അനാലിസിസ് ലബോറട്ടറിയിലെ അസി. കെമിക്കൽ എക്സാമിനർ അശോക് കുമാർ, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയത്.

തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. 2018 മാർച്ച് 14ന് കോവളത്ത് എത്തിയ ലാത്വിയൻ യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയെന്നാണ് കേസ്.

20 നാണ് തലവേർപെട്ട് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിശദ അന്വേഷണത്തിനൊടുവിലാണ് പ്രദേശ വാസികളായ ഉദയൻ, ഉമേഷ് എന്നിവർ പിടിയിലായത്. ചികിത്സക്കായെത്തിയ യുവതി ഓട്ടോറിക്ഷയിൽ കോവളത്ത് എത്തിയത് വ്യക്തമായിരുന്നു. പിന്നീട് എങ്ങോട്ട് പോയെന്ന വിവരം ലഭിച്ചിരുന്നില്ല.

കോവളത്തെത്തിയ യുവതിയെ മനോഹര സ്ഥലങ്ങൾ കാണിച്ച് നൽകാമെന്ന് പറഞ്ഞ് പ്രതികൾ കഞ്ചാവ് ബീഡി വലിക്കാൻ നൽകിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സമീപത്തുണ്ടായിരുന്ന വള്ളികൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നു.

Tags:    
News Summary - Foreign woman murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.