സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കടലിലെ രക്ഷാ പ്രവർത്തനത്തിൽ ഗു​രു​ത​ര വീ​ഴ്ച: അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ അ​പ​ക​ട​മു​ണ്ടാ​യ​തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ക​ട​ൽ സു​ര​ക്ഷ​യി​ലു​ണ്ടാ​യ അ​നാ​സ്ഥ​ക്കെ​തി​രെ മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ.​ഐ.​ടി.​യു.​സി) സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ട​റി​യേ​റ്റ് സ​ത്യാ​ഗ്ര​ഹം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യാ​ൽ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​ന് ഏ​ഴ് വ​ർ​ഷ​മെ​ടു​ക്കും. അ​ത്ത​രം നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ഖി ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത നാ​ളു​ക​ളി​ൽ ത​ന്നെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. ക​ട​ൽ സു​ര​ക്ഷ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ൽ ക​ട​ലി​നെ അ​റി​യു​ന്ന​വ​രെ​കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ ബ​ന്ധ​നം നി​രോ​ധി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ തൊ​ഴി​ൽ ന​ഷ്ട വേ​ത​നം പോ​ലും നി​ല​വി​ൽ ന​ൽ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സാ​ദ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ ​ര​ഘു​വ​ര​ൻ, സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മ​നോ​ജ് ബി. ​ഇ​ട​മ​ന, എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ർ​ജ്ജ് തോ​മ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. സ​ജി​ലാ​ൽ, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സോ​ള​മ​ൻ വെ​ട്ടു​കാ​ട്, എം.​കെ. ഉ​ത്ത​മ​ൻ, ഹ​ഡ്സ​ൺ ഫെ​ർ​ണാ​ണ്ട​സ്, ഡി. ​ടൈ​റ്റ​സ്, കെ.​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags:    
News Summary - Failure in rescue operation: Binoy Vishwam demands investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.