യുവാവിന്റെ കൊലപാതകം: പ്രധാന പ്രതികളടക്കം മൂന്നുപേർ അറസ്റ്റിൽ

കുഴിത്തുറ: ചെങ്കവിള സ്വദേശി അതുൽ (32) കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രധാന പ്രതികളെയും ഇവർക്ക് സഹായം നൽകിയ ഒരാളെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രധാനപ്രതികളായ അജിത് എന്ന സിദ്ധു (26), പ്രവീൺ (25) എന്നിവരെ മൊബൈൽ ഫോൺ ഗൂഗിൾ പേ ഇടപാടുകൾ എന്നിവ പിന്തുടർന്നാണ് പൊലീസ് മുംബൈയിൽനിന്ന് പിടികൂടിയത്. ഇവർ വാരണാസിയിലേക്കും തുടർന്ന് ഡൽഹിയിലേക്കും കടന്ന ശേഷം തിരികെ മുംബൈയിൽ എത്തിയപ്പോഴാണ് അറസ്റ്റ്. നേരത്തെ ഉണ്ണാമലൈക്കട ആർ.സി. തെരുവ് സ്വദേശി നിതീഷ് (29), മാങ്കര സ്വദേശി ബെർലിൻ ജിയോ (27), ഇവർക്ക് സഹായം നൽകിയ പള്ളിയാടി സ്വദേശി രാജൻ (31), സെയ്ദ് അലി (29), രമേഷ്(50) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കുഴിത്തുറ താമ്രപർണി ആറ്റിൻകരയിൽ കണ്ണക്കോട് ഭാഗത്ത് ജൂലൈ 31ാണ് യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കൊല്ലങ്കോട്, കുഴിത്തുറ, മാർത്താണ്ഡം എന്നിവിടങ്ങളിൽ മദ്യപിച്ച സംഘം പിന്നീട് കല്ലുകെട്ടി ഭാഗത്തെ വീട്ടിൽവെച്ച് വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടെ അജിത്തിന്റെ ഭാര്യയെ അതുൽ അധിക്ഷേപിച്ചുവെന്നാരോപിച്ചുണ്ടായ തർക്കം രൂക്ഷമായതോടെ വീട്ടിൽവെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമില്ലെന്നും മദ്യലഹരിയിലുണ്ടായ സംഘർഷമാണ് സംഭവത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Murder of young man: Three people, including the main accused, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.