സുധീര്‍, ലിന്‍ഡമോള്‍
വലിയതുറ: ഏഴുവയസുകാരിയെ മുറിക്കുളളില്‍ പൂട്ടിയിട്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറും ബാലരാമപുരം സ്വദേശിയുമായ സുധീര്‍ (46), വെളളറട സ്വദേശിനിയും സുധീറിന്റെ രണ്ടാമത്തെ ഭാര്യയുമായ ലിന്‍ഡമോള്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് ദിവസത്തിലേറെയായി സ്കൂളില്‍ കുട്ടി വരാത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചാക്കക്കു സമീപമുളള കാരാളിയിലെ വീട്ടില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മുറിക്കകത്ത് പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍ എത്തി കുട്ടിയെ കൂട്ടികൊണ്ടുപോകുകയും സംഭവം വലിയതുറ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ അടിച്ചതിന്റെയും നുളളിയതിന്റെയും പാടികളുളളതായി കണ്ടെത്തി. കുട്ടിയെ ഉപദ്രവിച്ചതിനെതിരെ ജുവൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. വലിയതുറ എസ്.എച്ച്.ഒ അശോക കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ദിനേശ്, ഇസ്മായില്‍, ഷീജാ, രെജി എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.