Posted On
date_range Updated On
date_range യുവാവിനെ െകാലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: പൂന്തുറയിൽ യുവാവിനെ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ െപാലീസ് പിടികൂടി. ബീമാപള്ളി ഷീബാ മൻസിലിൽ മുഹമ്മദ് സിറാജ് (26) നെയാണ് പൂന്തുറ െപാലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്കായിരുന്നു സംഭവം. മുട്ടത്തറ സ്വദേശി ഹനീഫിനെ ബീമാപള്ളിക്ക് മുൻവശം റോഡിൽ െവച്ച് പ്രതി തടഞ്ഞുനിർത്തി മർദിക്കുകയും റോഡിൽ തള്ളിയിടുകയും കുപ്പി പൊട്ടിച്ച് വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.