തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ വ്യാജമാല മോഷണ കേസിന്റെ പേരില്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ അനധികൃത കസ്റ്റഡില്‍ മാനസിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതികളായ വീട്ടുടമയും മകളും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും മുന്‍കൂര്‍ ജാമ്യഹരജി നല്കി. പട്ടികജാതി - പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി എ.ഷാജഹാനാണ് കേസ് പരിഗണിക്കുന്നത്.
പേരൂര്‍ക്കട സ്വദേശിനികളായ വീട്ടുടമ ഓമന ഡാനിയേല്‍, മകള്‍ നിഷ, മുന്‍ പേരൂര്‍ക്കട എസ്.ഐ എസ്.ജെ.പ്രസാദ്, എ.എസ്.ഐ പ്രസന്ന കുമാര്‍ എന്നിവരാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഫയല്‍ ചെയ്തത്.
ഹരജി പരിഗണിച്ച കോടതി പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം പരാതിക്കാരിയായ യുവതിക്ക് കോടതിയില്‍ നേരിട്ടെത്തി ജാമ്യം നല്കുന്ന കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ നോട്ടീസ് നല്കി. പരാതിക്കാരി ജാമ്യ ഹരജിയെ എതിര്‍ക്കുകയാണെങ്കില്‍ അത് വ്യക്തമായ കാരണത്തോടു കൂടിയതാണെന്ന് കോടതിക്ക് ബോധ്യമായാല്‍ പ്രതികള്‍കള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുളള സാധ്യത വിരളമാണ്.
ഓമന ഡാനിയേലിന്റെ വീട്ടില്‍ ജോലിചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിനിയായ ദലിത് യുവതിയെ വീട്ടിലെ മാല കാണാനില്ലെന്ന വീട്ടുടമയുടെ പരാതിയില്‍ കഴിഞ്ഞ ഏപ്രില്‍ 23 നാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേ ദിവസം പകല്‍ 12 വരെ അന്യായ കസ്റ്റഡിയില്‍ സൂക്ഷിച്ച ദലിത് യുവതിയെ പൊലീസ് ഉദ്യോഗസ്ഥരായ പ്രതികള്‍ ഭീഷണിയിലൂടെ കടുത്ത മാനസിക പീഡനം ഏല്‍പ്പിച്ചിരുന്നു.
കുടിക്കാന്‍ വെളളം ചോദിച്ച യുവതിയെ ശുചിമുറി കാണിച്ച് കൊടുക്കുകയും അവിടെ നിന്ന് വെളളം കുടിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. ദലിത് പീഡന നിരോധന നിയമ പ്രകാരമാണ് പേരൂര്‍ക്കട പൊലീസ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.