സെയ്ദലി, രമേശ്
കുഴിത്തുറ: ചെങ്കവിള സ്വദേശിയായ യുവാവ് അതുലി(32)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നും ആറും പ്രതികളായ മാർത്താണ്ഡം പമ്മം സ്വദേശി സെയ്‌ദലി (29), ആറാംപ്രതി കുഴിത്തുറ കല്ലുകട്ടി സ്വദേശി രമേഷ് (50) എന്നിവരെയാണ് തിരുവനന്തപുരത്തും മാർത്താണ്ഡത്ത് നിന്നുമായി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉണ്ണാമലൈക്കട ആർ.സി. തെരുവിൽ നിതീഷ് (29), മാങ്കര സ്വദേശി ബെർലിൻ ജിയോ (27) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. കുഴിത്തുറ താമ്രപർണി നദിയിലെ കണ്ണക്കോട് ഭാഗത്താണ് ജൂലൈ 31ന് അഴുകിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ ടാറ്റൂകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ച വൃക്തി ചെങ്കവിള സ്വദേശി എന്ന് അറിയാൻ കഴിഞ്ഞത്.
ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് മാരകമായ മുറിവേറ്റതും, ആയുധം ഉപയോഗിച്ച് ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നും അറിയാൻ കഴിഞ്ഞു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.