അർബുദം തോറ്റു; അവനിക്ക്​ ഫുള്‍ എ പ്ലസ്

വെഞ്ഞാറമൂട്: അർബുദ ബാധക്കെതിരെയുള്ള അതിജീവനപ്പോരാട്ടത്തില്‍ ഒരു പടികൂടി മുന്നേറി അവനി . എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയുള്ള ആരെയും അതിശയിപ്പിക്കുന്ന വിജയം.

വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ആലുന്തറ കിളിക്കൂട്ടില്‍ സന്തോഷി​െൻറയും സതിജയുടെയും മകളായ എസ്.എസ് അവനി ഇത് രണ്ടാം തവണയാണ് അർബുദത്തിനെതിരെ ത​െൻറ ഇച്ഛാശക്തി കൊണ്ട് അഭിമാനാര്‍ഹമായ വിജയ നേട്ടം കൊയ്യുന്നത്.

2020ല്‍ ആയിരുന്നു ആദ്യത്തേത്. കീമോ തെറപ്പിക്കിടയില്‍നിന്ന്​ കലോത്സവ വേദിയിലെത്തി മത്സരിച്ച ആറിനങ്ങളില്‍ എ ഗ്രേഡ് നേടിയതായിരുന്നു അര്‍ബുദത്തിനെതിരെയുള്ള ആദ്യ വെല്ലുവിളി. ഇൗ വിജയത്തോടെ അവനി കേരളം മുഴുവന്‍ അറിയപ്പെടുന്ന കലാകാരിയായി. ഈ കുട്ടിക്കുവേണ്ടി കേരളം മുഴുവന്‍ പ്രാര്‍ഥിച്ചു. വാര്‍ത്തകളില്‍ ഇടം നേടി. തുടര്‍ന്ന്, കൊറോണാ കാരണം കലോത്സവം മുടങ്ങുകയും പങ്കെടുക്കാനാകാതെ വരികയും ചെയ്തെങ്കിലും എസ്.എസ്.എല്‍.സിക്ക് മിന്നും വിജയം കൊയ്ത് അവനി ത​െൻറ ഇച്ഛാക്തി ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുകയാണ്.

Tags:    
News Summary - Cancer defeated; Full A plus for him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.