എം.എൽ.എ ഹോസ്‌റ്റലിൽ തീപിടിത്തം

തിരുവനന്തപുരം: പാളയം എം.എൽ.എ ഹോസ്റ്റ‌ലിലെ പെരിയാർ ബ്ലോക്കിൽ തീപിടിത്തം. സംഭവത്തിൽ നാശനഷ്‌ടങ്ങളില്ല. ഷോർട്ട് സർക്ക്യൂട്ട് കാരണമാണ്‌ തീപിടിത്തമുണ്ടായതെന്നാണ്‌ പ്രാഥമിക നിഗമനം.

വ്യാഴാഴ്‌ച വൈകിട്ടോടെയാണ്‌ സംഭവം. പെരിയാർ ബ്ലോക്കിലെ ആറ്റിങ്ങൽ എം.എൽ.എയുടെ മുറിയുടെ പുറക് വശത്തായിരുന്നു തീപിടിച്ചത്.

ജീവനക്കാർ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

Tags:    
News Summary - Fire breaks out at MLA hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.