ആറാട്ടുകുഴിയിലും മോഷണശ്രമം

വെള്ളറട: വെള്ളറട പൊലീസ് പരിധി കവര്‍ച്ചക്കാരുടെ താവളമാകുന്നു. ഇന്നലെ ആറാട്ടുകുഴിയില്‍ റിട്ട. അധ്യാപകന്‍ രാജേന്ദ്രന്റെ വീടിനു സമീപത്തെത്തിയ മോഷ്ടാവ് സി.സി.ടി.വി. ശ്രദ്ധയില്‍പ്പെട്ടതോടെ മുങ്ങുകയായിരുന്നു. വളരെ ഉയരത്തില്‍ സ്ഥാപിച്ച സി.സി.ടി.വി നശിപ്പിക്കാന്‍ കഴിയാത്തതാണ് പിന്‍വാങ്ങാന്‍ കാരണം.

ദിവസങ്ങളായി വെള്ളറട പൊലീസ് പരിധിയില്‍ കവര്‍ച്ചാപരമ്പര തന്നെ തുടരുകയാണ്. ഒരുമാസത്തിനുള്ളില്‍ ഇരുപതിലധികം കവര്‍ച്ചകളാണ് നടന്നത്. ഒന്നിനും തുമ്പ് കണ്ടെത്താന്‍ പോലീസിന് ആകുന്നുമില്ല. സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിക്കുന്നുണ്ട്.

Tags:    
News Summary - Robbery attempt in Arattukuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.