സ്റ്റാർട്ടാക്കാൻ ശ്രമിച്ച ബുള്ളറ്റ് കത്തിനശിച്ചു

മണക്കാട്​: സ്റ്റാ​ർ​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബു​ള്ള​റ്റ് ക​ത്തി​ന​ശി​ച്ചു. ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​യും സൈ​നി​ക​നു​മാ​യ പ്ര​വീ​ണി​ന്‍റെ ബു​ള്ള​റ്റാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ക​മ​ലേ​ശ്വ​രം ഗ​വ. സ്കൂ​ളി​ന് സ​മീ​പം ക​ത്തി​യ​മ​ർ​ന്ന​ത്. അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​കെ​ടു​ത്തി. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ മു​ട്ട​ത്ത​റ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് ഫു​ൾ​ടാ​ങ്ക് പെ​ട്രോ​ൾ നി​റ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മ​രു​ന്ന് വാ​ങ്ങാ​ൻ ക​മ​ലേ​ശ്വ​ര​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് മു​ന്നി​ൽ നി​ർ​ത്തി. വീ​ണ്ടും സ്റ്റാ​ർ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. നാ​ട്ടു​കാ​ർ കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യ​പ്പോ​ഴേ​ക്കും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു.

Tags:    
News Summary - Bullet catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.