ബി​.ജെ.പിയുടെ പ്രചാരണ ജോലികൾ: പണം കിട്ടിയില്ലെന്ന പരാതിയുമായി യുവാവ്

തിരുവനന്തപുരം: ലൈറ്റ് ആൻഡ്​ സൗണ്ട്​സ്​ ​സ്ഥാപനം നടത്തുന്ന യുവാവ്, ​ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടി നടത്തിയതിന്​ പണം കിട്ടിയില്ലെന്ന പരാതി​യുമായി രംഗത്ത്​. ചെയ്​ത​ ​േജാലിക്കുള്ള പ്രതിഫലം ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിതനായി കഴിയുന്ന ത​െൻറ ചികിത്സ തുടരാൻ ബുദ്ധിമുട്ടുകയാണെന്നും പൂജപ്പുര ദേവൂ സൗണ്ട്‌സ് നടത്തുന്ന ബിജു ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ ബി.ജെ.പിക്കുവേണ്ടി ലൈറ്റ്്​ വര്‍ക്ക് ചെയ്തതി​െൻറ പണം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ന്യുമോണിയയും ശ്വാസകോശ രോഗവുമടക്കമുള്ള ബിജു ആശുപത്രിയില്‍ നിന്നും നേതാക്കളോട് ​േഫസ്​ബുക്ക്​ പോസ്​റ്റിൽ അപേക്ഷിക്കുന്നത്‌.

ആരുടെയും ഔദാര്യം വേണ്ടെന്നും താനും ജോലിക്കാരും കഷ്​ടപ്പെട്ടതി​െൻറ പ്രതിഫലമാണ് ചോദിക്കുതെന്നും ബിജു പറയുന്നു. 'ബഹുമാന്യ ബി.ജെ.പി യുടെ പൂജപ്പുര വാര്‍ഡി​െൻറ നേതാക്കന്മാരെ' എന്ന ആമുഖത്തോടെയാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ തുടക്കം. '68000 രൂപ കിട്ടാനുണ്ട്,... ജില്ല പ്രസിഡൻറ്​ കൂടിയായ കൗണ്‍സിലറെ വിളിച്ചപ്പോള്‍ അതിനെക്കുറിച്ച്​ അറിയില്ലെന്ന് പറഞ്ഞു. ആശുപത്രിയിൽ ആയശേഷവും മെസേജ് അയച്ചെങ്കിലും മറുപടി തന്നില്ല. തന്നെ ജോലി ഏൽപ്പിച്ച പ്രവര്‍ത്തകരും മിണ്ടുന്നില്ലെന്ന്​ ബിജു പരാതിപ്പെടുന്നു. 

Tags:    
News Summary - BJPs campaign work: Young man complains of not getting paid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.